കേന്ദ്ര-കേരള ഭരണാധികാരികളുടെ ദ്രോഹനയങ്ങള്‍ക്കും വര്‍ഗീയഭ്രാന്തിനുമെതിരായ ജനകീയപ്രതിരോധത്തില്‍ ജില്ലയിലെ ലക്ഷങ്ങള്‍ ആവേശത്തോടെ അണിനിരന്നു.

പ്രതിഷേധത്തിന്‍റെ , പ്രതിരോധത്തിന്‍റെ സമരവേലിയേറ്റങ്ങള്‍ക്ക് ഇന്ധനമാകുന്ന ജനകീയ പ്രതിരോധത്തില്‍ ജില്ലയില്‍ മുന്നേകാല്‍ലക്ഷത്തോളം പേര്‍ പങ്കാളികളായായി. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും അമ്മമാരും തൊഴിലാളികളും, സാംസ്‌കാരിക പ്രവര്‍ത്തകരും കര്‍ഷകരുമടക്കം പതിനായിരങ്ങള്‍ ദേശീയപാതയിലെ സമരമുഖത്ത് പ്രവഹിച്ചതോടെ പലയിടത്തും ജനകീയ പ്രതിരോധത്തിന്‍റെ മതിലുകളുയര്‍ന്നു. മാഹിപ്പുഴയുടെ പുളകമേറ്റുവാങ്ങിയ പൂഴിത്തലയില്‍നിന്നായിരുന്നു ജില്ലയിലെ പ്രതിരോധനിര ആരംഭിച്ചത് കോരപ്പുഴയും കടന്ന് ചാലിയാറിന്‍റെ തീരമായ രാമനാട്ടുകരയും പിന്നിട്ട് ഐക്കരപ്പടിവരെ ജില്ലയിലെ പോരാളികള്‍ സമരത്തില്‍ കണ്ണികളായി.സമരകേരളത്തിന്‍റെ പ്രക്ഷോഭധാരക്ക് ആവേശവും കരുത്തും പകര്‍ന്ന കോഴിക്കൊട്ടെ ജനതയോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.