ലോകത്തിലെ 700 കോടിയോളം വരുന്ന മനുഷ്യരുടെ അധിവാസ മണ്ഡലമാണ് ഭൂമി. വെള്ളവും വായുവും ഭക്ഷണവും നമുക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമാണല്ലോ. എന്നാല്‍ മുതലാളിത്ത വികസനനയങ്ങള്‍ ഭൂരിപക്ഷത്തിനും ശുദ്ധവായുവും വെള്ളവും ഭക്ഷണവും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്‍റെ മുന്‍പിന്‍ ആലോചനയില്ലാത്ത വികസന നയങ്ങള്‍ കാടിനെ നശിപ്പിക്കും. വെള്ളത്തെ മലിനീകരിക്കും. അന്തരീക്ഷത്തെ വിഷലിപ്തമാക്കും. ഭൂമിയിലെ കാര്‍ബണ്‍ സന്തുലിതത്വം നിലനിര്‍ത്തേണ്ട കാടുകള്‍ വെട്ടിനശിപ്പിച്ചുകഴിഞ്ഞു. പെയ്യുന്ന മഴ ഭൂമിക്കടിയില്‍ സംഭരിക്കുന്നതിനാവശ്യമായ കുന്നുകള്‍ ഇടിച്ചുനിരത്തി. വയലുകള്‍ മണ്ണിട്ടുനികത്തി. വലിയ ഒരു ദുരന്തമുഖത്തേക്കാണ് നമ്മളെത്തിച്ചേരുന്നത്. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ശക്തമാക്കണം. ഡി.വൈ.എഫ്.ഐയും മറ്റ് ബഹുജനസംഘടനകളും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്. ഭൂമിയെയും അതുവഴി മനുഷ്യനെയും സംരക്ഷിക്കാനാവശ്യമായ ബഹുജനമുന്നേറ്റങ്ങള്‍ക്കുള്ള ആലോചനയുടെയും പ്രവര്‍ത്തനങ്ങളുടെയും ദിനമാക്കി ജൂണ്‍ 5-നെ നമുക്ക് മാറ്റാം.