നാദാപുരം .തെരുവംപറമ്പിലെ രക്തസാക്ഷി ബിനു സ്മാരക സ്തൂപത്തിന് നേരെ അക്രമം. കല്ലേറില്‍ സ്തൂപത്തിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ സിപിഐ എം ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് കല്ലാച്ചി, തെരുവംപറമ്പ്, വാണിമേല്‍ ഭാഗങ്ങളില്‍ വ്യാപകമായി സിപിഐ എം പ്രചാരണങ്ങള്‍ നശിപ്പിച്ചത്. വാണിമേലില്‍ കരുകുളം, പുതുക്കയം, പരപ്പുപാറ കൊടിമരങ്ങളും പാര്‍ടി പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവംപറമ്പില്‍ ചേര്‍ന്ന പ്രതിഷേധകൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിരാമന്‍ അധ്യക്ഷനായി. എ മോഹന്‍ദാസ്, പി പി ബാലകൃഷ്ണന്‍, പി കെ ശൈലജ എന്നിവര്‍ സംസാരിച്ചു.