എല്ലാവരും ബഹുമാനിക്കുന്ന ഗുരു ചേമഞ്ചേരിയുടെ ചേലിയ കഥകളി വിദ്യാലയത്തില്‍ ക്ലാസെടുത്തുകൊണ്ടിരുന്ന അധ്യാപകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിപിഐ എം കൊയിലാണ്ടി ഏരിയാകമ്മറ്റി പ്രതിഷേധിച്ചു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് വിളയാട്ടം കൊയിലാണ്ടി പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ചേലിയ കലാലയത്തില്‍ ആര്‍എസ്എസുകാരാണ് അധ്യാപകനെ മര്‍ദിച്ചത്. ഇവരില്‍ പലരും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ മുന്‍കാലത്തെ പല കേസുകളിലും പ്രതികളുമാണ്്.കൊയിലാണ്ടി സ്റ്റേഷനതിര്‍ത്തിയിലെ ആര്‍എസ്എസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ തയ്യാറാകണം. ഗുരുവിെന്‍റ സ്ഥാപനത്തിലെ അധ്യാപകനെ മര്‍ദിച്ചതിലൂടെ ആര്‍എസ്എസുകാര്‍ ഗുരുവിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ ശക്തമായ നടപടിക്ക് പൊലീസ് തയ്യാറാകണമെന്നും ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു